പിറവം.... പിറവം പോലീസിന്റെ എയ്ഡ് പോസ്റ്റ് യുവതി തകർത്തു. പിറവം നഗരസഭ പിറവം ടൗണിലെ ക്രമസമാധന ചുമതല വേഗത്തിൽ നിർവ്വഹിക്കുന്നതിന്ന് പോലീസിനായി പണിക്കഴിപ്പിച്ച പിറവം നഗരസഭയുടെ സ്റ്റാൻഡിൽ നിർമ്മിച്ചിട്ടുളള പോലീസ് എയഡ്സ് പോസ്റ്റാണ് ഇന്ന് ഉച്ചയ്ക്ക് യുവതി വെട്ടുക്കത്തിയുമായി വന്ന് തകർത്തത്.

എയ്ഡ് പോസ്റ്റിന്റെ ചുറ്റുമുള്ള ഗ്ലാസ് എല്ലാം തകർത്തു. എയ്ഡ് പോസ്റ്റിൻ പോലീസ് ഇല്ലായിരുന്നു. ബസ് യാത്രക്കാർക്കിടയിൽ വെട്ടുകത്തിയുമായി വന്ന് ആക്രമണം നടത്തിയത് ഭീതി ഉണ്ടാക്കി. നാട്ടുക്കാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് എത്തി യുവതിയെ കീഴ്പ്പെടുത്തി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസവും ഇവർ പോലീസ് സൈൻ ബോർഡുക്കൾ മറച്ചിട്ടിരുന്നു. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പറയുന്നു.
Woman vandalizes Piravom police aid post
